Categories
Film News

അങ്ങനെ ലംബോർഗിനി പൃഥിയുടെ വീട്ടിലെത്തി; സോഷ്യൽ മീഡിയ നിറച്ച ട്രോളുകൾക്ക് നന്ദി പറഞ്ഞ് മല്ലിക സുകുമാരൻ

ഒരു കാറുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല, ട്രോളുകളും പരിഹാസങ്ങളും നിരവധി ഏറ്റുവാങ്ങിയതാണ് മല്ലിക സുകുമാരൻ. എന്നാൽ ഇപ്പോൾ പ്രിയപ്പെട്ട വാഹനം വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരൻ.
നാല് കോടിയ്ക്ക് വാങ്ങിയ വാഹനം വീട്ടിലെത്തിക്കാൻ കഴിയുന്നില്ലെന്നും റോഡുകൾ മോശമാണെന്നും പറഞ്ഞതിന്റെ പേരിലാണ് താര കുടുംബം ഏറെ പരിഹാസങ്ങൾക്ക് പാത്രമായത്.
തിരുവനന്തപുരത്ത് കുണ്ടമൺ എന്ന സ്ഥലത്താണ് പൃഥിയും കുടുംബവും താമസിയ്ക്കുന്നത്. മോശമായ റോഡായതിനാൽ ലംബോർഗിനി കൊണ്ടുവന്നിരുന്നില്ല.
അഭിമുഖത്തിൽ കാർ വീട്ടിലെക്കെത്താത്തതും റോഡിന്റെ ദുരവസ്ഥയും വ്യക്തമാക്കിയതിന് ശേഷം അധികാരികൾ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു, തുടർന്നാണ് റോഡ് വീതി കൂട്ടി നൽകിയത്.
നല്ല റോഡിലൂടെ പൃഥി കാറുമായെത്തുകയും ചെയ്തു. പൃഥി കാറുമായെത്തിയതിന് പിന്നാലെ ഇന്ദ്രനും കുടുംബവും വീട്ടിലെത്തിയതായും മല്ലിക വ്യക്തമാക്കി. ആരോഗ്യപരമായ ട്രോളുകളോട് മല്ലിക സുകുമാരൻതന്റെ നന്ദിയും പ്രകടിപ്പിയ്ക്കുകയും ചെയ്തു .