Categories
Film News

മാലിക് റിലീസ് തീയ്യതി പുറത്തുവിട്ടു

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ടൈറ്റിൽ കഥാപാത്രമായെത്തുന്ന മാലിക് അവസാനം റിലീസിനൊരുങ്ങുന്നു. ജൂലൈ 15ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ.

വലിയ ബജറ്റിലൊരുക്കിയ സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസിൽ 20കിലോയോളം ഭാരം കുറച്ചിരുന്നു. വ്യത്യസ്ത കാലത്തിലെ കഥയാണ് സിനിമ പറയുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് സിനിമ നിർമ്മിക്കുന്നു. ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്തു നാഥ് , ജലജ എന്നിവരും സിനിമയിൽ പ്രധാനവേഷങ്ങളിലെത്തുന്നു.

സുശിൻ ശ്യാം സം​ഗീതം, സാനു ജോൺ വർ​ഗ്​ഗീസ് – ഛായാ​ഗ്രഹണം എന്നിവരാണ് അണിയറയിൽ.