ഫഹദ് ഫാസില്‍ നായകനായെത്തുന്ന മാലിക് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തു. എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന് ടേക്ക് ഓഫിനു ശേഷം ഒരുക്കുന്ന സിനിമയാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്നു.
ഫഹദ് നായകനായെത്തുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, നിമിഷ സജയന്, വിനയ് ഫോര്‍ട്ട എന്നിവരും മുഖ്യ കഥാപാത്രങ്ങളായെത്തുന്നു.
സംവിധായകന് മഹേഷ് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രമാണ്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ സംഭവത്തെ ആസ്പദമാക്കിയാണ് കഥ. സെന്‍സിറ്റീവ് കോസ്റ്റല്‍ ഏരിയയില്‍ ന്യൂനപക്ഷ സമുദായത്തിനെതിരായുണ്ടായ തുടര്‍ച്ചയായ സ്ഥലം ഒഴിപ്പിക്കല്‍ ഭീഷണിക്കെതിരായി അവിടെ നടന്ന എതിര്‍പ്പും മറ്റുമാണ് സിനിമ പറയുന്നത്.
ഫഹദ് സിനിമയില്‍ സുലൈമാന്‍ എന്ന നീതിക്ക് വേണ്ടി പോരാടിയ സമുദായത്തെ അനീതിയ്ക്കെതിരെ പോരാടാനായി നയിച്ച വ്യക്തിയെയാണ് അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി താരം ഭാരം കുറച്ചത് വാര്‍ത്തയായിരുന്നു.
ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഏപ്രിലില്‍ വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്.