കഴിഞ്ഞ ദിവസം ഫഹദ് ഫാസില്‍ പുതിയ ചിത്രം മാലിക് കൊച്ചിയില്‍ ആരംഭിച്ചു. ടേക്ക് ഓഫ് ഫെയിം മഹേഷ് നാരായണന് ഒരുക്കുന്ന സിനിമ ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്നു. മാലിക് തിരക്കഥ ഒരുക്കുന്നത് മഹേഷ് തന്നെയാണ്. കേരളത്തില്‍ ഒരു ദശാബ്ദം മുമ്പുണ്ടായ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. 25കോടിയുടെ വലിയ ബജറ്റില്‍ സിനിമ ഒരുക്കാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും മാലിക്ക്. സിനിമയില്‍ വ്യത്യസ്ത ലുക്കുകളില്‍ താരമെത്തും. നാല് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് കഥ കടന്നുപോവുന്നത്. ബിജു മേനോന്, നിമിഷ സജയന്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തിലെത്തുന്നു. പഴയകാല നായിക ജലജ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചെത്തുന്നു.
സംവിധാനവും തിരക്കഥയും കൂടാതെ മഹേഷ് നാരായണന് തന്നെയാണ് സിനിമ എഡിറ്റ് ചെയ്യുന്നത്. സാനു ജോണ്‍ വര്‍ഗ്ഗീസ് ക്യാമറ ഒരുക്കുന്നു. സുശിന്‍ ശ്യാം സംഗീതം, വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സൗണ്ട് ഡിപ്പാര്‍ട്ടമെന്റ്. നാഷണല്‍ അവാര്‍ഡ് വിന്നര്‍ സന്തോഷ് രാമന് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആന്‍ മേഗ മീഡിയ കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കും.