Categories
Film News

മാലിക് സെൻസറിംഗ് പൂർത്തിയായി, മെയിൽ ഈദ് റിലീസിനൊരുങ്ങുന്നു

മാലിക് , ഫഹദ് ഫാസില്‍ നായകനായെത്തുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമ കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്നതാണ് .എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന റിലീസ് നീട്ടുകയായിരുന്നു. 30കോടിയോളം വരുന്ന ബജറ്റിലൊരുക്കുന്ന സിനിമ അടുത്തിടെ യു സർട്ടിഫിക്കറ്റോടെ സെൻസറിംഗ് പൂർത്തിയാക്കി. ഈദിനോടനുബന്ധിച്ച് മെയ് 13ന് സിനിമ റിലീസ് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പുതിയ വാർത്തകള്‍.

മാലിക് തിരക്കഥ ഒരുക്കുന്നത് സംവിധായകൻ മഹേഷ് തന്നെയാണ്. കേരളത്തിൽ കുറച്ച് വര്‍ഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. നിമിഷ സജയൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ഇന്ദ്രൻസ്, സുധി കൊപ്പം, ചന്തുനാഥ്, ജലജ, മാല പാര്‍വ്വതി എന്നിവരും സിനിമയിലുണ്ട്.

സംവിധാനവും തിരക്കഥയും കൂടാതെ മഹേഷ് നാരായണൻ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഡിഒപി സാനു ജോൺ വർഗ്ഗീസ്, സംഗീതം സുശിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, സൗണ്ട് ഡിസൈനര് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവരാണ് അണിയറയില്‍. ആന്‍റോ ജോസഫ് ഫിലിം കമ്പനി സിനിമ നിര്‍മ്മിക്കുന്നു.