Categories
Film News

മലയൻകുഞ്ഞ്: ഫഹദ് ഫാസിൽ പുതിയ സിനിമ പ്രഖ്യാപിച്ചു

ഫഹദ് ഫാസിൽ പുതിയ സിനിമ ചിത്രീകരണം തുടങ്ങുന്നതായി പ്രഖ്യാപിച്ചു. മലയൻ കുഞ്ഞ് എന്നാണ് ചിത്രത്തിന് പേര്. അദ്ദേഹത്തിന്‍റെ അച്ഛൻ, സംവിധായകൻ ഫാസിൽ സിനിമ നിർമ്മിക്കുന്നു. മഹേഷ് നാരായണൻ തിരക്കഥ ഒരുക്കുന്ന സിനിമ നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്നു. ജനുവരി 2021ൽ ചിത്രീകരണം തുടങ്ങുന്നു.