Categories
Film News

വിക്രം ചിത്രം കോബ്രയുടെ ഭാഗമാകാന്‍ മലയാളി താരങ്ങളും

ചിയാന്‍ വിക്രം നായകനായെത്തുന്ന പുതിയ ത്രില്ലര്‍ സിനിമയാണ് കോബ്ര. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന സിനിമയില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താന്‍ സിനിമാരംഗത്തെക്കെത്തുകയാണ് കോബ്രയിലൂടെ. കെ എസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, റോബോ ശങ്കര്‍, ജോണ്‍ വിജയ്, മൃണാളിനി രവി എന്നിവരും ചിത്രത്തിലെത്തുന്നു. മലയാളി താരങ്ങളായ മിയ ജോര്‍ജ്ജ്, റോഷന്‍ മാത്യു, മാമുക്കോയ, ജൂണ്‍ ഫെയിം സര്‍ജ്ജാനോ ഖാലിദ് എന്നിവരും സിനിമയിലെത്തുന്നു. ഷെയന്‍ നിഗം ചിത്രത്തിലെത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരം പ്രൊജക്ട് എടുത്തിട്ടില്ല.

വിവിധ രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന കോബ്ര ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. വിക്രം സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചോ സിനിമയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏആര്‍ റഹ്മാന്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. 7 സ്‌ക്രീന്‍ സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിക്കുന്നു. സിനിമ തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുമെന്നറിയിച്ചിട്ടുണ്ട്.