Categories
Film News

മലയാളം ആന്തോളജി സിനിമ ആണുംപെണ്ണും ഫസ്റ്റ്ലുക്ക്; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

സംവിധായകൻ ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ ഒന്നിക്കുന്ന പുതിയ മലയാളം ആന്തോളജി സിനിമയാണ് ആണുംപെണ്ണും. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നറിയിച്ചിരിക്കുകയാണ്.

ആണും പെണ്ണും എന്ന സിനിമയിൽ വേണു ഒരുക്കുന്ന സെഗ്മെന്‍റ് സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഉറൂബിന്‍റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മയാണ്. പാർവ്വതി, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. വേണു തന്നെയാണ് തിരക്കഥയും സിനിമാറ്റോഗ്രഫിയും. എഡിറ്റിംഗ് ബീന പോൾ.

ആഷിഖ് അബു ഒരുക്കുന്ന സിനിമയിൽ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഉണ്ണി ആർ തിരക്കഥ ഒരുക്കുന്നു. ഷൈജു ഖാലിദ്- ക്യാമറ, സൈജു സുരേന്ദ്രൻ -എഡിറ്റിംഗ്, ബിജിപാൽ സംഗീതം എന്നിവരാണ് അണിയറയിൽ.

എസ്ര ഫെയിം ജയ് കെ ഒരുക്കുന്ന സിനിമ സംയുക്ത മേനോൻ, ജോജു ജോർജ്ജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന സിനിമ 50കളിലെ കഥയാണ് പറയുന്നത്. രാജീവ് രവി സിനിമ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു.