Categories
Film News

18 ആം വയസിൽ വാശിയുടെ പുറത്ത് 54 വയസുള്ള കെടിയെ വിവാഹം ചെയ്തു; മനസ് തുറന്ന് നടി സീനത്ത്

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ സീനത്ത് തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുന്നു. സ്ക്രീനിൽ പ്രേക്ഷകരെന്നും ഓർത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളിൽ തിളങ്ങിയ നടി സ്വന്തം ജീവിത്തെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്നു.
1978 ൽ ചുവന്ന വിത്തുകളെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് സീനത്ത് , പിന്നീടങ്ങോട്ട് നാലു പതിറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന സീനത്ത് തന്റെ സിനിമാ ജീവിതം തുടരുകയാണ്.
18 ആം വയസിൽ അപക്വമായെടുത്ത തീരുമാനത്തിലൂടെ  54 വയസുണ്ടായിരുന്ന നാടകാചാര്യനും തിരക്കഥാകൃത്തുമായ കെടി മുഹമ്മദിന്റെ ഭാര്യയായെന്ന് സീനത്ത് വ്യക്തമാക്കി.
കെടിയുടെ സൃഷ്ടിയെന്ന നാടകത്തിലൂടെ രംഗത്തെത്തിയ സീനത്ത് തനിക്ക് പതിയെ കെടിയുടെ ശൈലികളോട് ആരാധന ആയിരുന്നെന്നും വ്യക്തമാക്കി. അതിനിടെ നാടക സമിതികളിലൊക്കെ താനും കെടിയും വിവാഹിതരാകുന്നുവെന്ന വാർത്തകൾ പ്രചരിച്ചിച്ച് തുടങ്ങിയിരുന്നു.
 അതിനിടെ കെടി വിവാഹ ആലോചനയുമയെത്തുകയും വാശിയുടെ പുറത്ത് അപക്വമായെടുത്ത തീരുമാനത്തെ തുടർന്ന് താൻ അദ്ദേഹത്തെ വിവാഹം കഴിക്കുകയുമായിരുന്നെന്ന്  സീനത്ത് പറയുന്നു, എന്നാൽ വെറും 16 വർഷം മാത്രമായിരുന്നു ആ ദാമ്പത്യത്തിന്റെ ആയുസ്. കെടിയുമായി പിരിഞ്ഞ സീനത്ത് അനിൽകുമാറിനെ വിവാഹം ചെയ്തു, 2008 ൽ കെടി ഈലോകത്തോട് വിട പറയുകയും ചെയ്തു.