മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നാടക-സിനിമ നടൻ ​ഗീഥാ സലാം അന്തരിച്ചു. വാർദ്ധക്യ രോ​ഗങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ​ഗീഥാ സലാം.

ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചയിരുന്നു അന്ത്യം. നാടക കൃത്ത് , നടൻ, സംഘാടകൻ , സംവിധായകൻ എന്നിങ്ങനെ ​ഗീഥ സലാം കടന്നു ചെല്ലാത്ത മേഖലകൾ കുറവായിരുന്നെന്ന് വേണം പറയാൻ.

തന്റെ ജീവിതത്തിലെ 32 വർഷങ്ങളാണ് അദ്ദേഹം നാടക രം​ഗത്തിനായി നൽകിയത്. ചങ്ങനാശ്ശേരി ​ഗീഥ എന്ന നാടക സമിതിയിൽ 5 വർഷം നാടകം കളിച്ചിരുന്നു, ഇതിനെ തുടർന്ന് പേരു തന്നെ അബ്ദുൾ സലാം എന്നുള്ളത് ​ഗീഥാ സലാം എന്നായി.

മാണി കോയകുറുപ്പെന്നതാണ് ആദ്യ ചിത്രം. 88 സിനിമളിൽ സലാം അഭിനയിച്ചിട്ടുണ്ട്. അവിലം പാല, ജ്വാലയായ, അമ്മക്കിളി എന്നീ സീരിയലുകളിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ഓച്ചിറയിൽ ജനിച്ച സലാം കോമഡി രം​ഗങ്ങളും അതുപോലെ തന്നെ ​ഗൗരവതരമായ വേഷങ്ങളെയും ഒരു പോലെ കൈകാര്യം ചെയ്തിരുന്ന  രാളായിരുന്നു. സ്വന്തമായുണ്ടായിരുന്ന സർക്കാർ ജോലി കളഞ്ഞിട്ടാണ് സലാം അഭിനയരം​ഗത്തേക്കെത്തിയത്.

Published by eparu

Prajitha, freelance writer