വിജയുടെ അടുത്ത ചിത്രം, ബിജിലിനു ശേഷമുള്ളത്, ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ് ചെയ്തിട്ടുള്ള പതിവ് മാസ് എന്റര്‍ടെയ്നറുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും സിനിമ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദളപതി 64 അണിയറക്കാര്‍ ചിത്രത്തിലേക്ക് വിജയ് സേതുപതി, മാളവിക മോഹനന് എന്നിവരുമായി ചര്‍ച്ച നടത്തുകയാണിപ്പോള്‍. സേതുപതി വില്ലന്‍ വേഷത്തിലെത്തുമെന്നും മാളവികയെ വിജയുടെ നായികാവേഷത്തിലേക്കാണ് പരിഗണിക്കുന്നതെന്നുമാണ് അറിയുന്നത്.
മാളവിക വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും ഇന്റര്‍നെറ്റ് ലോകത്ത് വളരെ ആരാധകരുള്ള താരമാണ്. വിജയ് ദേവരക്കൊണ്ടെ ചിത്രം ഹീറോയിലേക്ക് താരം കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമ തല്ക്കാലം മാറ്റിവച്ചിരിക്കുകയാണ്.
ദളപതി 64 അടുത്ത മാസം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മലയാളിതാരം ആന്റണി വര്‍ഗ്ഗീസ് ചിത്രത്തിന്റെ ഭാഗമാകുന്നു. അനിരുദ്ധ രവിചന്ദര്‍ സംഗീതം നല്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സേവിയര്‍ ബ്രിട്ടോ ആണ്. സമ്മര്‍ റീലീസായാണ് ചിത്രമൊരുക്കുന്നത്.