വ്യത്യസ്തമായ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് വിജയ് സേതുപതി. സ്വാഭാവിക അഭിനയമാണ് വിജയ് സേതുപതിയുടെ ഹൈലൈറ്റ്, സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന വിജയുടെ പുത്തൻ ചിത്രമാണ് സീതാകാന്തി.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടപ്പോഴേ പ്രേക്ഷകർ ആഘോഷമാക്കുകയാണ്. മക്കൾ സെൽവൻ ഇന്ത്യനിലെ കമൽഹാസന്റെ രൂപത്തോട് സാമ്യമുള്ളതാണ്.

ബാലാജീ തരണീഥരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാടക കലാകാരന്റെ വേഷമാണ് വിജയ് സേതുപതി കൈകാര്യം ചെയ്യുന്നത്.

അയ്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത്. പാർവതിയും രമ്യാ നമ്പീശനുമാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്.

ഇന്ത്യൻ നാഷ്ണൽ ലീ​ഗ് ചിത്രത്തിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി രം​ഗത്ത് എത്തിയിരുന്നു. സീതാകാമ്തി എന്ന പേര് 1650 കളിൽ ജീവിച്ചിരുന്ന പണ്ഡിതനും കവിയുമായ അബ്ദുൾ ഖാദറിന്റെതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

96 എന്ന സിനിമക്ക് വേണ്ടി സം​ഗീതമൊരുക്കി വിസ്മയിപ്പിച്ച ​ഗോവിന്ദ് വസന്താണ് സീതാകാന്തിക്കു വേണ്ടിയും
സം​ഗീതം ഒരുക്കുന്നത്. സീതാകാന്തിയിൽ മക്കൾ സെൽവൻ 3 ​ഗെറ്റപ്പുകളിലായാണ് എത്തുക എന്നും റിപ്പോർട്ടുകളുണ്ട്.

Published by eparu

Prajitha, freelance writer