മേജര്‍ രവി വ്യത്യസ്തമായ രീതിയില്‍ തന്റെ പുതിയ സിനിമ ഒരുക്കാനൊരുങ്ങുകയാണ്. ആര്‍മി ബേസ്ഡ് സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന് പുതിയ ചിത്രത്തില്‍ മാറ്റം കൊണ്ടുവരികയാണ്. കഴിഞ്ഞ ദിവസം സംവിധായകന് ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ കാസ്്റ്റിംഗ് കോള്‍ പുറത്തുവിട്ടിരുന്നു. 13-18, 22-32,30-60 പ്രായം വരുന്ന ആണ് – പെണ് അഭിനേതാക്കളെയാണ് തേടുന്നത്. സിനിമയിലെ ലീഡ് താരങ്ങളേയും അണിയറക്കാരേയും പരിചയപ്പെടുത്തിയിട്ടില്ല.
അടുത്തിടെ മേജര്‍ രവി, ഇന്‍ഡോ ചൈനീസ് സംഘട്ടനത്തെ ആസ്പദമാക്കി സിനിമ ഒരുക്കുന്നതായി അറിയിച്ചിരുന്നു. ബ്രിഡ്ജ് ഓണ്‍ ഗാല്‍വാന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജനുവരി 2021നായിരിക്കും സിനിമയുടെ ചിത്രീകരണം തുടങ്ങുകയെന്നും സംവിധായകന് അറിയിച്ചിരുന്നു.