Categories
Film News

മേജർ : മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനായി അദിവി ശേഷ്

2011 സെപ്തംബർ 26ലെ മുംബൈ ആക്രമണം നടന്നിട്ട് 12വർഷത്തോളമായി. താജ് മഹൽ പാലസിലുണ്ടായ ആക്രമണത്തിൽ നിരവധി പേരെ രക്ഷപ്പെടുത്തിയാണ് ധീരജവാൻ നാഷണൽ സെക്യൂരിറ്റി ഗാർഡിലുള്ള മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ മരിച്ചത്. തെലുഗ് താരം അദിവി ശേഷ് സന്ദീപ് ബയോപികിൽ നായകനായെത്തുന്നു. മേജർ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സാഷി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന സിനിമ ഹിന്ദിയിലും തെലുഗിലുമായാണ് ഒരുക്കുന്നത്.

അണിയറക്കാർ അദിവി ശേഷ് സന്ദീപ് ഉണ്ണിക്കൃഷ്ണനായെത്തുന്ന വീഡിയോ റിലീസ് ചെയ്തിരിക്കുന്നു. അദിവി ശേഷ് തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
മേജറിന്‍റെ ഭാഗമായി ശോഭിത ദുലിപാല, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ എന്നിവരും സിനിമയിലെത്തുന്നു. വംശി പട്ചിപുലുസു സിനിമാറ്റോഗ്രഫിയും സംഗീതം ശ്രീചരൺ പകാലയും ഒരുക്കുന്നു. വിനയ് കുമാർ സിരിഗിനീഡ്, പവൻ കല്യാൺ കൊടാട്ടി എന്നിവർ ചേർന്നാണ് എഡിറ്റിംഗ്. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ, മഹേഷ് ബാബുവിന്‍റെ ജിഎംബി എന്‍റർടെയ്ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, എ+എസ് മൂവീസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.