ആസിഫ് അലിയെ നായകനാക്കി സേതു ഒരുക്കുന്ന പുതിയ സിനിമയാണ് മഹേഷും മാരുതിയും. മണിയന് പിള്ള രാജു ചിത്രം നിര്‍മ്മിക്കുന്നു. അണിയറക്കാര്‍ നേരത്തെ അറിയിച്ചതനുസരിച്ച് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.
നിസാം ബഷീര്‍ ഒരുക്കിയ കെട്ട്യോളാണ് എന്റെ മാലാഖ ആയിരുന്നു ആസിഫിന്റെ അവസാനചിത്രം. ആര് ജെ മാത്തുക്കുട്ടി ഒരുക്കിയ കുഞ്ഞെല്‍ദോ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്നത്.
സേതുവിന്റെ രണ്ടാമത്തെ സിനിമയാണിത്. മമ്മൂട്ടി നായകനായെത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗ് ആയിരുന്നു സേതുവിന്റെ ആദ്യ സംവിധാനം. രാച്ചിയമ്മ, എല്ലാം ശരിയാകും, പറന്ന് പറന്ന്, തട്ടും വെള്ളാട്ടം തുടങ്ങിയവയാണ് ആസിഫിന്റെ മറ്റു പ്രൊജക്ടുകള്‍.