Categories
Film News

ഫഹദിന്‍റെ പുതിയ സിനിമ മഹേഷ് നാരായണൻ തിരക്കഥ ഒരുക്കുന്നു?

ഫഹദ് ഫാസിൽ ചിത്രം മാലിക്ക് സംവിധാനം ചെയ്ത ടേക്ക് ഓഫ് സംവിധായകൻ മഹേഷ് നാരായണൻ അടുത്തതായി താരത്തിന്‍റെ പുതിയ സിനിമ തിരക്കഥ ഒരുക്കുന്നതായി റിപ്പോർട്ടുകൾ. സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനാണിത്. മഹേഷ് നാരായണൻ, വികെ പ്രകാശ്, വേണു എന്നിവരുടെ അസോസിയേറ്റായിരുന്നു.
അടുത്ത വർഷം ആദ്യം ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രത്തിലെ താരങ്ങളേയും അണിയറക്കാരേയും ഫൈനലൈസ് ചെയ്തുവരികയാണ്.

ഫഹദ് ഫാസിൽ സജിമോൻ ആദ്യസംവിധാനസംരംഭത്തിൽ റാഫിയുടെ തിരക്കഥയിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ജോജു ജോർജ്ജ് ഫഹദിനൊപ്പം ചിത്രത്തിലെത്തുമെന്നും. റിയലിസ്റ്റിക് എന്‍റർടെയ്നർ ആയിരിക്കും റാഫി തിരക്കഥ എന്നും അറിയിച്ചിരുന്നു. മാർച്ചിൽ ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രമായിരുന്നു.
എന്നാൽ സജിമോൻ, മഹേഷ് നാരായണന്‍റെ തിരക്കഥയിൽ സംവിധാനത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഫഹദ് നിലവിൽ ഇരുൾ ചിത്രീകരണം പൂർത്തിയാക്കി. ദർശന രാജേന്ദ്രൻ, സൗബിൻ ഷഹീർ എന്നിവരാണ് ചിത്രത്തിലുള്ളത്. അടുത്തതായി ദിലീഷ് പോത്തന്‍റെ ജോജി തുടങ്ങാനിരിക്കുകയാണ്. ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കുന്ന സിനിമ ഷേക്സ്പിയറിന്‍റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ളതാണ്. നവംബറിൽ മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിൽ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമ 2021 റിലീസ് ആയാണ് പ്ലാൻ ചെയ്യുന്നത്.

ഫഹദിന്‍റെ അടുത്ത തിയേറ്റർ റിലീസ് മഹേഷ് നാരായണൻ ഒരുക്കിയിരിക്കുന്ന മാലിക് ആണ്. ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗൺ കാരണം നീട്ടിവയ്ക്കുകയായിരുന്നു.