Categories
Film News

നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന എബ്രിഡ് ഷൈനിന്റെ ‘മഹാവീര്യർ’ രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ചു

നീണ്ട ഇടവേളയ്ക്ക് ശേഷം ആസിഫ് അലി – നിവിൻ പോളി കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ മഹാവീര്യർ ചിത്രീകരണം രാജസ്ഥാനത്തിൽ ആരംഭിച്ചു. എബ്രിഡ് ഷൈൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘മഹാവീര്യർ’ എന്ന ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായിക.

എം മുകുന്ദന്റെ കഥയ്ക്ക് സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥ ഒരുക്കുന്നു. പോളി ജൂനിയർ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവിമേക്കേഴ്സ് ബാനറിൽ ഷംനാസും ചേർന്ന് സിനിമ നിർമ്മിക്കുന്നു.

ലാൽ, സിദ്ദീഖ് എന്നിവർ മറ്റു മുഖ്യവേഷങ്ങളിലെത്തുന്നു. ശാന്തി മാസ്റ്റർ കൊറിയോഗ്രഫി ചെയ്യുന്ന സിനിമയുടെ മറ്റൊരു ലൊക്കോഷൻ തൃപ്പൂണിത്തുറയാണ്.

ആക്ഷൻ ഹീറോ ബിജുവിന് ശേഷം നിവിനും എബ്രിഡും ഒന്നിക്കുന്ന സിനിമയാണ്. സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും ആണ് ആസിഫ് അലിയുടെ പുതിയ സിനിമ.