Categories
Film News

മഹാനടി സംവിധായകന്‍ നാഗ് അശ്വിന്റെ അടുത്ത സിനിമ പ്രഭാസിനൊപ്പം

മഹാനടി സംവിധായകന്‍ നാഗ് അശ്വിന്‍ അടുത്തതായി പ്രഭാസിനൊപ്പം പാന്‍ – ഇന്ത്യന്‍ സിനിമയുമായെത്തുന്നു. വൈജയന്തി ഫിലിംസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ യൂണിറ്റ് അവരുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ പുതിയ പ്രൊജക്ട് അവരുടെ പ്രസ്റ്റീജസ് ചിത്രമാണ്.

നാഗ് അശ്വിന്‍ രണ്ട് സിനിമകള്‍ മാത്രമാണൊരുക്കിയിരിക്കുന്നതെങ്കിലും തന്റെ കഴിവ് ഇതിനോടകം തന്നെ തെളിയിച്ച സംവിധായകനാണ്. 2015ല്‍ നാനി ചിത്രം യെവാദെ സുബ്രഹ്മണ്യം ഒരുക്കി കൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകന്റെ അവസാന സിനിമ മഹാനടി, വിവിധ ഭാഷകളിലായി, നിരൂപകരുടേയും സാധാരണപ്രേക്ഷകരുടേയും നല്ല പ്രതികരണം നേടിയ ചിത്രമായിരുന്നു. ദേശീയതലത്തില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ ചിത്രം സ്വന്തമാക്കി. തെലുഗിലെ പ്രശസ്ത ഫീച്ചര്‍ ഫിലിം ഉള്‍പ്പെടെ.

അവാര്‍ഡ് ജേതാവുകൂടിയായ സംവിധായകന്‍ പ്രഭാസിനൊപ്പമെത്തുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വാനോളമാണ്. ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമായി മാറി.

ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.