Categories
Film News teaser

മമ്മൂട്ടിയുടെ മധുരരാജ ടീസറെത്തി

മധുരരാജ വിഷുവിന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ടീസര്‍ പുറത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ടീസര്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതൊക്കെയുമുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാറിന്റെ സിനിമ അദ്ദേഹത്തിന്റെ തന്നെ 2010ലെ മമ്മൂക്ക ബ്ലോക്ക ബസ്റ്റര്‍ സിനിമ പോക്കിരിരാജയുടെ സ്വീക്കലാണിത്. ഉദയ്കൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോക്കിരിരാജയ്ക്ക സിബി കെ തോമസിനൊപ്പമായിരുന്നു ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയത്.

പോക്കിരിരാജ പോലെ തന്നെ ഫുള്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും മധുരരാജയും. നാല് നായികമാരുള്‍പ്പെടെ നീണ്ട താരനിര തന്നെ സിനിമയിലുണ്ട്. അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിവരാണ് നായികമാര്‍.

ബോളിവുഡ് നടി സണ്ണി ലിയോണ്‍ പ്രത്യേക നൃത്തരംഗവുമായി സിനിമയിലുണ്ട്. തമിഴ് നടന്‍ ജയ് മധുരരാജയിലൂടെ മലയാളത്തിലേക്കെത്തുകയാണ്. ജഗപതി ബാബു വില്ലന്‍ വേഷം ചെയ്യുന്നു.

നെല്‍സണ്‍ ഐപ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.