Categories
Film News

പേരൻപിന്റെ വിജയാഘോഷം മധുരരാജ സെറ്റിൽ ; മമ്മൂക്കയുടെ വൈറലാകുന്ന ചിത്രങ്ങൾ കാണാം

പ്രേക്ഷക ലോകം ഏറ്റെടുത്ത മമ്മൂട്ടി ചിത്രം പേരൻപിന്റെ വിജയം മധുര രാജയുടെ സെറ്റിൽ ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു .
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലെത്തിയ മമ്മൂട്ടി ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. ശക്തമായ തിരക്കഥയും മമ്മൂട്ടിയെന്ന മഹാ നടന്റെ അഭിനയ പ്രതിഭയും ചേർന്നപ്പോൾ എല്ലാക്കാലവും ഓർത്ത് വക്കാവുന്ന ചിത്രമാണ് ലഭിയ്ച്ചത്.
മധുര രാജയെന്ന ചിത്രത്തിലാണ് മമ്മൂക്ക പുതിയതായി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്, അതിനാൽ പേരൻപെന്ന ഗംഭീര ചിത്രത്തിന്റെ വിജയാഘോഷം നടത്തിയത് മധുര രാജയുടെ സെറ്റിലാണ് .
ഹിറ്റ് ചിത്രമായിരുന്ന പോക്കിരി രാജക്ക് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗമാണ് മധുര രാജ.
സൂര്യയായി പൃധി രാജല്ല പകരം തമിഴ്  നടൻ ജയ് ആണ് പൃധിയുടെ വേഷത്തിലെത്തുന്നത്. താരസുന്ദരി സണ്ണി ലിയോണും ചിത്രത്തിലുണ്ട്.
2010ൽ വൈശാഖ് സംവിധാനം  ചെയ്ത പോക്കിരിരാജയിൽ മമ്മൂട്ടിയും പൃഥിരാജുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം സൂപ്പർ ഹിറ്റാകുകയും ചെയ്തിരുന്നു .
പുലിമുരുകന് ശേഷം വൈശാഖ് ചെയ്യുന്ന പടമെന്ന വിശേഷണവും പേറിയാണ് മധുര രാജയുടെ വരവ്, ഉദയ് കൃഷ്ണയണ് ചിത്രത്തിന്റെ തിരക്കഥാ കൃത്ത് .
മധുരരാജയുടെ സെറ്റിൽ പേരൻപിന്റെ വിജയം ആഘോഷിക്കുന്നവരോടൊപ്പം സംവിധായകൻ വൈശാഖും , പീറ്റർ ഹെയ്ൻ എന്നിവരും ഉൾപ്പെടുന്നു.