Categories
Film News

മധുരം നേരിട്ട് ഒടിടിയിലൂടെ റിലീസ് ചെയ്യുന്നു

ജൂൺ സംവിധായകൻ അഹമ്മദ് കബീർ ഒരുക്കുന്ന പുതിയ സിനിമ മധുരം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നു. സോണി ലൈവ് സ്ട്രീമിം​ഗ് അവകാശം സ്വന്തമാക്കിയിരിക്കുകയാണ്. അടുത്തിടെ നിരവധി നല്ല മലയാളസിനിമകൾ സോണിയിലൂടെ റിലീസ് ചെയ്തിരുന്നു. കാണെക്കാണെ, തിങ്കളാഴ്ച നിശ്ചയം, ചുരുളി എന്നിവ.

മധുരം , ജോജു ജോർജ്ജ്, അർജ്ജുൻ അശോകൻ, നിഖില വിമൽ,ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ്. സിനിമയുടെ കഥ സംവിധായകൻ അഹമ്മദിന്റേതു തന്നെയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്ന ആഷിഖ് ഐമർ, ഫാഹിം സഫർ എന്നിവരാണ്. റൊമാന്റിക് എന്റർടെയ്നർ ചിത്രത്തിൽ ജാഫർ ഇടുക്കി, ഫാ​ഹിം സഫര്, മാളവിക, ബാബു ജോസ് എന്നിവർ സഹതാരങ്ങളായെത്തുന്നു.

അണിയറയിൽ ജിതിൻ സ്റ്റാനിസ്ലോസ്, ഛായാ​ഗ്രഹണം, സം​ഗീതം ഹൃദയം ഫെയിം ഹേഷാം അബ്ദുൾ വഹാബ് , എഡിറ്റിം​ഗ് മഹേഷ് ഭുവനേന്ദ് എന്നിവരാണുള്ളത്.

ജോജു ജോർജ്ജ് , സിജോ വടക്കനൊപ്പം അപ്പു പാപ്പു പാത്തു പ്രൊഡക്ഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.