മമ്മൂക്കയുടെ മധുരരാജ വിഷുവിന് റിലീസ് ചെയ്യുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ മമ്മൂട്ടിയുടെ 2010ലെ സൂപ്പര്‍ഹിറ്റ് സിനിമ പോക്കിരിരാജയുടെ സ്വീക്കലാണ്.
പോക്കിരിരാജയ്ക്ക സിബി കെ തോമസിനൊപ്പം തിരക്കഥ ഒരുക്കിയ ഉദയ്കൃഷ്ണ സ്വന്തമായാണ് മധുരരാജ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വൈശാഖ് ഉദയ്കൃഷ്ണ ടീമിന്റെ അവസാന സിനിമ പുലിമുരുകന് വമ്പന്‍ ഹിറ്റായിരുന്നതിനാല്‍ പുതിയ സിനിമയ്ക്കും പ്രതീക്ഷകളേറെയാണ്. മമ്മൂട്ടി ഫാന്‍സുകാര്‍ ഇരുവരും ഇത്തവണയും തങ്ങളുടെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്. മാര്‍ച്ച 20ന് സിനിമയുടെ ടീസറെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ രാജന്, മഹിമ നമ്പ്യാര്‍ എന്നിവര്‍ നായികമാരാകുന്ന സിനിമയില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ മമ്മൂട്ടിയ്ക്കൊപ്പം ഒരു നൃ്ത്തരംഗത്തെത്തുന്നു. തമിഴ് നടന് ജയ് സിനിമയിലൂടെ മലയാളത്തിലേക്കെത്തുകയാണ്. ജഗപതി ബാബു വില്ലന്‍ വേഷം ചെയ്യുന്നു.