സംവിധായകന് എംസി ജോസഫ് വികൃതിയ്ക്ക് ശേഷം ഒരുക്കുന്ന സിനിമയാണ് എന്നിട്ട് അവസാനം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അർജ്ജുൻ അശോകൻ ,അന്ന ബെൻ, മധുബാല എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഇടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ് ചിത്രത്തിലൂടെ.
A post shared by Arjun Ashokan (@arjun_ashokan) on Nov 1, 2020 at 6:12am PST
സംഗീതം സുശിൻ ശ്യാം, അപ്പു പ്രഭാകർ ഛായാഗ്രഹണം, സുകുമാർ തെക്കേപ്പാട്ട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, സൂരജ് ഇഎസ് എഡിറ്റർ എന്നിവരാണ് അണിയറയിൽ.
എജെജെ സിനിമാസ് ബാനറില്‍, ആനന്ദ് ജയരാജ് ജൂനിയർ, ജോബിൻ ജോയി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.