Categories
Film News

മാധവനും സിമ്രാനും 15വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു

ആര്‍ മാധവന്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ബയോപിക് സിനിമയില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നു. റോക്കട്രി- ദ നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കും കടക്കുകയാണ് താരം. മള്‍ട്ടി ഭാഷ ചിത്രമായാണ് സിനിമ ഇറങ്ങുന്നത്- തമിഴ്, ഇംഗ്ലീഷ്, ഹിന്ദി.

മാധവന്‍ നമ്പി നാരായണന്‍ ആയെത്തുമ്പോള്‍ സിമ്രാന്‍ അദ്ദേഹത്തിന്റെ ഭാര്യവേഷത്തിലാണെത്തുന്നത്. മാധവന്‍ സെറ്റില്‍ നിന്നുമുള്ള ഇരുവരുടേയും ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. അവസാനമായി ഇരുവരും ഒന്നിച്ചത് മണിരത്‌നം സിനിമ കന്നത്തില്‍ മുത്തമിട്ടാലിനുവേണ്ടിയായിരുന്നു.

മാധവന്റെ കരിയറിലെ മികച്ച സിനിമയായിരിക്കും റോക്കട്രി.വ്യത്യസ്ത ലുക്കുകളിലാണ് താരം സിനിമയിലെത്തുന്നത്. കഥ വ്യത്യസ്ത കാലഘട്ടത്തില്‍ നടക്കുന്നതാണ്. ഇപ്പോള്‍ മാധവന്‍ ക്ലീന്‍ ഷേവ് ലുക്കിലാണുള്ളത്. മുമ്പ് തടിയെല്ലാം കൂട്ടി താടി നീട്ടി വളര്‍ത്തി, ഇപ്പോഴത്തെ നമ്പി നാരായണന്റെ ലുക്കില്‍ എത്തിയിരുന്നു.

ഐഎസ്ആര്‍ഒയിലെ ക്രയോജനിക് ഡിവിഷന്‍ ഹെഡ് ആയിരുന്നു നമ്പി നാരായണന്‍. 1994ല്‍ അദ്ദേഹത്തെ തെറ്റായ കാര്യത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. സിബിഐയും സുപ്രീംകോടതിയും പിന്നീട് അദ്ദേഹത്തിനെതിരെയുള്ള കേസ് ഒഴിവാക്കുകയായിരുന്നു.

റോക്കട്രി, സിനിമ നമ്പി നാരായണന്റെ പുസ്തകം റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ ഐഎസ്ആര്‍ഒ സ്‌പൈ കേസ് എന്നതിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുമുള്ള ജേര്‍ണലിസ്റ്റ് ഫിലിംമേക്കര്‍ പ്രജേഷ് സെന്‍ ആണ് സിനിമയുടെ സഹസംവിധായകനാകുന്നു. അദ്ദേഹം ഒരുക്കിയ ജയസൂര്യ നായകനായെത്തിയ സിനിമ ക്യാപ്റ്റന്‍ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം സ്വന്തമാക്കിയിരുന്നു.