ജയറാമിന്റെ മാര്‍ക്കോണി മത്തായി ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ ഫീല്‍ ഗുഡ് എന്റര്ടെയ്നര് ആണ്. രജീഷ് മിഥിലയ്ക്കൊപ്പം സംവിധായകന് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മാര്‍ക്കോണി മത്തായിയിലൂടെ തമിഴ് നടന് വിജയ് സേതുപതി മലയാളത്തിലേക്കെത്തുകയാണ്. ജയറാം മത്തായി എന്ന എക്സ് മിള്ട്രിക്കാരനാണ്. ഒരു ബാങ്കില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന കഥാപാത്രം അതേ ബാങ്കിലെ സ്വീപ്പര്‍ ജോലി ചെയ്യു്ന്ന അന്നയുമായി പ്രണയത്തിലാണ്. ഇരുവരുടേയും പ്രണയമാണ് സിനിമ പറയുന്നത്. അന്ന ആയെത്തുന്നത് ജോസഫ് ഫെയിം ആത്മിയയാണ്. വിജയ് സേതുപതി അതിഥി താരമായാണെത്തുന്നതെങ്കിലും കഥയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്.
സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് സാജന് കളത്തില്‍ സിനിമാറ്റോഗ്രാഫര്‍, എം ജയചന്ദ്രന് സംഗീത സംവിധായകന്, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. സത്യം ഓഡിയോസ് ഈ ചിത്രത്തിലൂടെ നിര്മ്മാണരംഗത്തേക്കെത്തുകയാണ്. ജൂലൈ 11ന് സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.