Categories
Film News

മാരാ: ചാർളി തമിഴ് റീമേക്ക് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു

ദുൽഖർ സൽമാന്‍റെ ബ്ലോക് ബസ്റ്റർ സിനിമ ചാർളി തമിഴിൽ മാരാ എന്ന പേരിൽ ഒരുക്കിയിരിക്കുകയാണ്. മാധവൻ കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയിൽ ശ്രദ്ധ ശ്രീനാഥ്, ശിവദ എന്നിവർ നായികമാരാകുന്നു. ദിലീപ് കുമാർ, കൽകി എന്ന ഷോർട്ട് ഫിലിം ഒരുക്കിയ സംവിധായകനാണ് മാരാ ഒരുക്കുന്നത്. സംവിധായകന്‍റെ ആദ്യ ഫീച്ചർസിനിമയാണിത്. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നു. ആമസോൺ പ്രൈമിലൂടെ ഡിസംബര്‍ 17ന് സിനിമ റിലീസ് ചെയ്യുന്നു.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർളി വലിയ ഹിറ്റായിരുന്നു. നിരൂപകരുടേയും സാധാരണ പ്രേക്ഷകരുടേയും ശ്രദ്ധ നേടിയ ചിത്രം കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സ്വന്തമാക്കിയിരുന്നു. ഉണ്ണി ആറിനൊപ്പം മാർട്ടിൻ തന്നെയായിരുന്നു തിരക്കഥ ഒരുക്കിയത്.

തമിഴ് വെർഷന്‍ ചാർളി തമിഴ് പ്രേക്ഷകർക്കനുയോജ്യമായ രീതിയിലായിരിക്കും. ശ്രദ്ധ ശ്രീനാഥ് പാർവ്വതിയുടെ കഥാപാത്രത്തേയും ശിവദ അപർണ ഗോപിനാഥിന്റെ കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. അലക്സാണ്ടർ ബാബു, മൗലി എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഗിബ്രാൻ സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നു.