Categories
Film News

മാനം മീതെ : മരട് 357 സിനിമയിലെ ആദ്യ ഗാനം

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് ഫ്‌ളാറ്റ് പൊളിക്കലിനെ ആസ്പദമാക്കിയുള്ള സിനിമയാണ് മരട് 357. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നു. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മാനം മീതെ എന്ന് തുടങ്ങുന്ന ഗാനം ഒരു പാര്‍്ടടി ഗാനമാണ്. മനോജ് കെ ജയന്‍, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, ബൈജു സന്തോഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സരയു, കൈലാസ്, സുധീഷ് എന്നിവര്‍ ഗാനരംഗത്തെത്തുന്നു. ഫ്‌ലാറ്റിന്റെ വാര്‍ഷികദിനാഘോഷചടങ്ങിലെ ഗാനമാണിത്.

4മ്യൂസിക്‌സ് ഗാനം ഒരുക്കിയിരിക്കുന്നു. അനൂപ് മേനോന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. കോമഡി വേഷങ്ങളില്‍ ശ്രദ്ധേയനായ ധര്‍മ്മജന്‍ സിനിമയില്‍ പെര്‍ഫോര്‍മന്‍സിന് പ്രധാന്യമുള്ള വേഷത്തിലാണെത്തുന്നത്. ഫ്‌ലാറ്റ് സെക്യൂരിറ്റിക്കാരനായാണ് താരമെത്തുന്നത്. ഒരു കൈ മാത്രമുള്ള ആളാണ്. രവിചന്ദ്രന്‍ സിനിമാറ്റോഗ്രാഫി, വിടി ശ്രീജിത് എഡിറ്റിംഗ്, 4 മ്യൂസിക്‌സ് സംഗീതം പശ്ചാത്തല സംഗീതം സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് എന്നിവരാണ് അണിയറയില്‍. നടന്‍ ഉണ്ണിമുകുന്ദന്‍ ചിത്രത്തിനായി മൂന്ന് മിനിറ്റ് നീളമുള്ള ഒരു ഹിന്ദി ഗാനം എഴുതിയിട്ടുണ്ട.