Categories
Film News

തൂമഞ്ഞ്: പതിനെട്ടാംപടിയിലെ ഗാനം

എഴുത്തുകാരനും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ പതിനെട്ടാം പടി തിയേറ്ററുകളിലെത്താനിരിക്കുകയാണ്. അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറികല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. തൂമഞ്ഞു വീണ വഴിയേ… എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. ലോറന്‍സ് ഫെര്‍നാണ്ടസിന്റേതാണ് വരികള്‍. പുതുമുഖം പ്രശാന്ത് പ്രഭാകര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

പതിനെട്ടാം പടി പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണിപ്പോള്‍. പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളായി ഒരുക്കുന്ന സിനിമ ശ്രദ്ധിക്കപ്പെടുന്നത് അതിലെ താരസാന്നിധ്യം കൊണ്ടുകൂടിയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്. അദ്ദേഹത്തിന്റെ സിനിമയിലെ പുത്തന്‍ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ കഥ മുന്നോട്ട് കൊണ്ടുപോകുന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. പൃഥ്വിരാജും ഉണ്ണി മുകുന്ദനും അതിഥി താരങ്ങളായെത്തുന്നു.

പ്രിയ ആനന്ദ്, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണ, മാല പാര്‍വ്വതി, ബിജു സോപാനം തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നു. അടുത്ത മാസം അവസാനത്തോടെ സിനിമ റിലീസ് ചെയ്യുകയാണ്.