Categories
Film News

വാനില്‍ ചന്ദ്രിക : ലൂക്കയിലെ പുതിയ ഗാനം

ഒരേ കണ്ണാല്‍ എന്ന ആദ്യഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തതിനു പിന്നാലെ ടൊവിനോ തോമസ് സിനിമ ലൂക്കിയില്‍ അടുത്ത ഗാനം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. വാനില്‍ ചന്ദ്രിക ട്രാക്ക് സൂരജ് എസ് കുറുപ്പ് ആണ് ഒരുക്കിയിരിക്കുന്നത്, അരവിന്ദ് വേണുഗല്‍, സിയ ഉള്‍ ഹഖ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ശബരീഷ് വര്‍മ്മയുടേതാണ് വരികള്‍.

പുതുമുഖം അരുണ്‍ ബോസ് ഒരുക്കുന്ന ലൂക്ക റൊമാന്റിക് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ്. സംവിധായകന്‍ അരുണ്‍ മൃദുല്‍ ജോര്‍ജ്ജുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.ടൊവിനോയും അഹാനയും ഇതാദ്യമായാണ് ഒന്നിക്കുന്നത്.
നിതിന്‍ ജോര്‍ജജ്, വിനീത കോശി, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍, പോളി വില്‍സണ്‍, ദേവി അജിത്, എന്നിവരും പ്രധാനതാരങ്ങളായെത്തുന്നു. ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് സ്റ്റോറീസ് ആന്റ് തോട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ജൂണ്‍ 28ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്.