Categories
Film News

ഐറയിലെ മനോഹരഗാനം, നയന്‍താരയുടെ വ്യത്യസ്ത ഗെറ്റപ്പ്

നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ഐറ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മേഘദൂതം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതുവരെ നയന്‍താര എത്തിയിട്ടില്ലാത്ത ഗെറ്റപ്പിലാണ് താരം സിനിമയിലെത്തുന്നത്.

മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. സുന്ദരമൂര്‍ത്തി കെ എസ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. താമരൈയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് പത്മപ്രിയ രാഘവന്‍ ആണ്.

കലൈയരശന്‍, യോഗി ബാബു എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. കുളപ്പുള്ളി ലീല സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായെത്തുന്നു.

സര്‍ജ്ജുന്‍ കെ എം ആണ് സംവിധായകന്‍. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട്ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം. എച്ചിരിക്കൈ എന്ന ത്രില്ലറും സംവിധായകന്‍ ഒരുക്കിയിരുന്നു. പ്രിയങ്ക രവീന്ദ്രന്‍ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു.