Categories
Film News

96 കന്നഡ റീമേക്കിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ

തമിഴില്‍ സൂപ്പര്‍ഹിറ്റായ 96 സിനിമയുടെ കന്നഡ റീമേക്ക ആണ് 99. ഭാവന, ഗണേഷ് എന്നിവരാണ് തമിഴില്‍ തൃഷയും വിജയ് സേതുപതിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരുന്നു. പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് രാമു ഫിലിംസ് ആണ്.

സിനിമയിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. അര്‍ജ്ജുന്‍ ജന്യയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സംഗീതസംവിധായകന്റെ നൂറാമത്തെ സിനിമയാണ് 99 എന്ന പ്രത്യേകതയുമുണ്ട്. ആനന്ദ് ഓഡിയോ വീഡിയോയാണ് ഗാനങ്ങള്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഹീഗെ ദൂര എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സ്വര വിജയും വിജയ് പ്രകാശും ചേര്‍ന്നാണ്. കവി രാജിന്റേതാണ് വരികള്‍.

തമിഴില്‍ സൂപ്പര്‍ ഹിറ്റായ സിനിമ ബാല്യകാലപ്രണയിനികളായിരുന്ന രണ്ട് പേര് 20വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ റീയൂണിയനില്‍ വച്ച് വീണ്ടും കണ്ടുമുട്ടുന്നതായിരുന്നു. ഉഗാദിയോടനുബന്ധിച്ച സിനിമ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.