Categories
Film News trailer

മോഹന്‍ലാലിന്റെ ലൂസിഫര്‍ ട്രയിലര്‍ എത്തി

ലൂസിഫര്‍ ടീം സിനിമയുടെ ട്രയിലര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. മുമ്പിറങ്ങിയ ടീസര്‍ പോലെ തന്നെ സിനിമയെ സംബന്ധിച്ച് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ട്രയിലറും പറയുന്നുള്ളൂ.പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടുന്ന ട്രയിലര്‍.

പൃഥ്വിരാജിന്റെ ആദ്യസംവിധാനസംരംഭമാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയനേതാവായാണ് എത്തുന്നത്. ഇന്ദ്രജിത് സുകുമാരന്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, നൈല ഉഷ, ഫാസില്‍, ബാല, സായ് കുമാര്‍ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് സിനിമയില്‍.

ട്രയിലറിലും താരങ്ങളില്‍ മിക്കവരും പ്രത്യക്ഷപ്പെടുന്നുണ്ട്. ലൂസിഫര്‍ നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. സിനിമ 3ഭാഷകളില്‍ തമിഴ്, മലയാളം, തെലുഗ് ലോകത്താകമാനം 1500തിയേറ്ററുകളിലായാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ ട്രയിലര്‍ ലോഞ്ചിംഗ് ചടങ്ങ് അബുദാബിയിലെ ദല്‍മ മാളില്‍ മാര്‍ച്ച് 22ന് നടക്കാനിരിക്കുകയാണ്. മോഹന്‍ലാല്‍, ടൊവിനോ, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.