Categories
Film News

ലൂസിഫര്‍ ഗ്രാന്റ് ട്രയിലര്‍ റിലീസിംഗ്, തീയ്യതി പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ നായകനാകുന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം ലൂസിഫര്‍ ഈ മാസം അവസാനം ഗ്രാന്റ് റിലീസിംഗിനൊരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 22ന് അബുദാബിയിലെ ദല്‍മ മാളില്‍ സിനിമയുടെ ട്രയിലര്‍ റിലീസിംഗ് വന്‍പരിപാടിയാക്കാനൊരുങ്ങുകയാണ് അണിയറക്കാര്‍. മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മുരളിഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ഒരു രാഷ്ട്രീയ സിനിമയാണ. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയ നേതാവായി സിനിമയിലെത്തുന്നു.

മോഹന്‍ലാലിനൊപ്പം ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, മഞ്ജു വാര്യര്‍, ബാല, കലാഭവന്‍ ഷാജോണ്‍, വിവേക് ഒബ്‌റോയ്, നൈല ഉഷ, നന്ദു, സായ്കുമാര്‍, സാനിയ അയ്യപ്പന്‍, ജോണ്‍ വിജയ്, സച്ചിന്‍, ഫാസില്‍,ഷോണ്‍ റോമി തുടങ്ങിയ താരങ്ങളും ചിത്രത്തിലെത്തുന്നു. സുജിത് വാസുദേവ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവ് ആണ്.

മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 28ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.