മലയാളത്തില്‍ ഏവരും പ്രതീക്ഷിച്ചിരിക്കുന്ന സിനിമ തിയേറ്ററുകളിലെത്താന്‍ ഇനി ദിവസം മാത്രം. മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ മാര്‍ച്ച് നാണ് റിലീസ് ചെയ്യുക. മാര്‍ച്ച് 22ന് സിനിമയുടെ ട്രയിലര്‍ അബുദാബിയിലെ മാളില്‍ വച്ച് റിലീസ് ചെയ്യും. സിനിമയുടെ സെന്‍സര്‍ ക്ലിയറന്‍സ് നാളെ ലഭിക്കും.
ഫേസ്ബുക്ക് ഓഫീസ്,ഹൈദരാബാദില്‍ വച്ചു നടന്ന ഒരു ഇന്ററാക്ഷന് സെഷനില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരിക്കുന്നത് സിനിമ മൂന്നു ഭാഷകളില്‍- തമിഴ്, മലയാളം, ഹിന്ദി – ലോകമൊട്ടാകെ 1500 തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ്. മലയാളത്തിലെ വലിയ റിലീസ് ആയിരിക്കുമിത്.
മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നുവെന്നതായിരിക്കണം സിനിമയുടെ ഹൈപ്പിന് കാരണം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയനേതാവായി സിനിമയിലെത്തും.
ഇന്ദ്രജിത് സുകുമാരന്‍, വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, നൈല ഉഷ, ബാല, സച്ചിന്, ഫാസില്‍ എന്നിവരും സിനിമയിലുണ്ട്. സുജിത് വാസുദേവ് ക്യാമറ ചെയ്തിരിക്കുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്. ഉഷ ഉതുപ്പ് സിനിമയില്‍ ഒരു ട്രാക്ക് പാടിയിട്ടുണ്ട്.