Categories
Film News

ബാറോസ് ഒക്ടോബറില്‍ തുടങ്ങും, ലൂസിഫര്‍ രണ്ടാം ഭാഗം അടുത്ത വര്‍ഷം

മോഹന്‍ലാല്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് എത്തിയത്. നാല് ദശകത്തെ അഭിനയജീവിതത്തില്‍ സൂപ്പര്‍സ്റ്റാര്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുകയാണ്, ബാറോസ് എന്ന 3ഡി സിനിമയ്ക്കായി. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള ഒരു മിത്തിക്കല്‍ കഥയാണ് ബാറോസ് പറയുന്നത്. ജിജോ പുന്നൂസ്, ഇന്ത്യയിലെ ആദ്യ 3ഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ച ആളാണ് സിനിമയുടെ കഥ ഒരുക്കുന്നത്. ഒക്ടോബറില്‍ സിനിമ തുടങ്ങാനിരിക്കുകയാണ്.

മോഹന്‍ലാല്‍ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എനന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. അതിനു ശേഷം സംവിധായകന്‍ സിദ്ദീഖിനൊപ്പം ബിഗ് ബ്രദര്‍ ചിത്രീകരണത്തിലേക്ക് കടക്കും. അതിനുശേഷം താരം ആര്‍ക്കും തന്റെ ഡേറ്റ് നല്‍കിയിട്ടില്ല എന്നതിനാല്‍ തന്റെ സംവിധാനസ്വപ്‌നത്തിനായി സമയം ചിലവഴിക്കാനാകും. ഹോളിവുഡില്‍ നിന്നും മറ്റു ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള താരങ്ങളെ ഉള്‍പ്പെടുത്തി മാസിവ് സ്‌കെയിലില്‍ 3ഡി ഫോര്‍മാറ്റിലാണ് സിനിമ ഒരുക്കുക.
ബാറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ ആണ് ബാറോസിന്റെ കഥ, ഒരു പുരാണകഥാപാത്രം, വാസ്‌കോഡ ഗാമയുടെ നിധിയുടെ കാവല്‍ക്കാരനായിരുന്നു 400വര്‍ഷങ്ങളോളം. ആശിര്‍വാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഗോവ, പോര്‍ച്ചുഗല്‍, നിരവധി വിദേശലൊക്കേഷനുകള്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. ഇന്ത്യയിലെ മിക്ക ഭാഷകളിലും ഡബ്ബ് ചെയ്ത് സിനിമ റിലീസ് ചെയ്യും.

ബാറോസ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ലൂസിഫര്‍ എന്ന ബ്ലോക്ക് ബസ്‌ററര്‍ ചിത്രത്തിന്റെ രണ്ടാംഭാഗത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഴുത്തുകാരന്‍ മുരളി ഗോപിയും സംവിധായകന്‍ പൃഥ്വിരാജും അടുത്തുതന്നെ സിനിമ ഔദ്യോഗികമായി പ്രഖ്യാപി്ക്കുമെന്നാണ് റിപ്പോര്‍്ട്ടുകള്‍ പറയുന്നത്. പൃഥ്വിരാജും മോഹന്‍ലാലും തങ്ങളുടെ മറ്റു പ്രൊജക്ടുകളുമായി തിരക്കിലാണ്.