Categories
Film News trailer

ലവ് ട്രയിലര്‍ റിലീസ് ചെയ്തു

ലോക്ഡൗണ്‍ സമയത്ത് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഒരുക്കിയ സിനിമയാണ് ലവ്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വളരെ കുറച്ച് അണിയറക്കാരെ വച്ച് ചിത്രീകരിച്ച സിനിമയാണിത്. സിനിമയുടെ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. പൂര്‍ണ്ണമായും ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിനുള്ളില്‍ നടക്കുന്ന ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണിത്.

ഷൈന്‍ ടോമും രജിഷയും ദമ്പതികളായെത്തുന്നു. രജിഷ ദീപ്തി എന്ന കഥാപാത്രമായും അനൂപ് എന്ന കഥാപാത്രമായി ഷൈനുമെത്തുന്നു. രണ്ടുപേരും ആദ്യമായാണ് ദമ്പതികളായെത്തുന്നത്. സുധി കൊപ്പ, കെട്ട്യോളാണ് എന്റെ മാലാഖ ഫെയിം വീണ നന്ദകുമാര്‍, ഗോകുലന്‍, ജോണി ആന്റണി എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

ഖാലിദ് റഹ്മാന്‍, നൗഫല്‍ അബ്ദുള്ള എഡിറ്റര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയിരിക്കുന്നു. സംവിധായകന്റെ സഹോദരന്‍ ജിംഷി ഖാലിദ് സിനിമാറ്റോഗ്രാഫിയും സംഗീതം നേഹ നായര്‍, യക്‌സന്‍ ഗാരി പെരേര എന്നിവര്‍ ചേര്‍ന്ന് സംഗീതവുമൊരുക്കിയിരിക്കുന്നു. 20ദിവസത്തിനുള്ളില്‍ ഗവണ്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരിച്ച സിനിമയാണിത്.

ലവ് നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാന്‍. സിനിമ തിയേറ്റര്‍ റിലീസാണോ അതോ നേരിട്ടുള്ള ഒടിടി റിലീസാണോ എന്ന് പുറത്തുവിട്ടിട്ടില്ല.