Categories
Film News

‍ജയറാം ചിത്രം ലോനപ്പന്റെ മാമോദീസ; മനോഹരമായ വീഡിയോ ഗാനം കാണാം

പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമ്മിയ്ച്ച് ലിയോ തദേവൂസിന്റെ സംവിധാനത്തിലെത്തുന്ന ജയറാം ചിത്രം  ലോനപ്പന്റെ മാമോദീസയിലെ  വീഡിയോ ഗാനം പുറത്തിറങ്ങി .
കുടുംബ ചിത്രവുമായാണ് ജയറാം എത്തിയിരിയ്ക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള കഥയിൽ ജോജു, മാള , ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ , ഇന്നസെന്റ് , ശാന്തി കൃഷ്ണ , നിഷാ  സാരംഗ് , ഇവാ പവിത്രൻ എന്നീ താരനിരകളും ഉണ്ട്.
അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ പാട്ടായിരുന്നു ചിത്രത്തിന്റെതായി പുറത്തിറങ്ങിയത്.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന  രേഷ്മ രാജാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒരു സിനിമാകാരനെന്ന ചിത്രത്തിന് ശേഷം ലിയോയുടെതായി എത്തുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസ.
സമൂഹ മാധ്യമങ്ങളിൽ മികച്ച വരവേൽപ്പാണ് ചിത്രത്തിലെ ഗാനത്തിന് ലഭിച്ചിരിക്കുന്നത് , കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായ ജയറാമിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാകും  ലോനപ്പന്റെ മാമോദീസ.