Categories
Film News

ജയറാമിന്റെ ലോനപ്പന്റെ മാമോദീസ തിയേറ്ററുകളിലെത്തി, രണ്ടാം വരവിലും മികച്ച സ്വീകാര്യത നേടി ശാന്തി കൃഷ്ണ

ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥ പറഞ്ഞെത്തിയ ഒരുപാട് ജയറാം  ചിത്രങ്ങളുണ്ട്, മലയാളികൾ ഏറെ സ്നേഹിക്കുന്ന ജയറാമിന്റെ ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് ലോനപ്പന്റെ മാമോദീസ .
ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള കഥയിൽ ജോജു, മാള , ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ , ഇന്നസെന്റ് , ശാന്തി കൃഷ്ണ , നിഷാ  സാരംഗ് , ഇവാ പവിത്രൻ എന്നീ താരനിരകളും ഉണ്ട് .
ലോനപ്പനായി ജയറാമും  അവിവാഹിതരായ സഹോദരിമാരും ചേർന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജയറാമിന്റെ  സഹോദരി വേഷം ഏറ്റെടുക്കാൻ ഏറെ മടിച്ചിരുന്നെന്നും എന്നാൽ അഭിനയ പ്രാധ്ന്യമുള്ള കഥാപാത്രമായതിനാൽ മാത്രമാണ് സഹോദരി വേഷം  ചെയ്തതെന്നും നടി ശാന്തി കൃഷ്ണ വ്യക്തമാക്കി .
പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യുവാണ് ചിത്രം നിർമ്മി്ച്ചത്. കുടുംബ ബന്ധങ്ങളുടെകഥ പറയുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസ .