Categories
Film News

ടൊവിനോ തോമസിന്റെ ഫോറന്‍സികില്‍ ലില്ലി ഫെയിം ധനേഷ് ആനന്ദും

ലില്ലി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ധനേഷ് ആനന്ദ്, ടൊവിനോ തോമസ് സിനിമ ഫോറന്‍സികിന്റെ ഭാഗമാകുന്നു. ലില്ലി എന്ന ചിത്രത്തിനു ശേഷം ധനേഷ് എത്തുന്ന സിനിമയാണ് ഫോറന്‍സിക്. അനൂപ് മേനോന്‍ ചിത്രം കിംഗ് ഫിഷില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം റിലീസിംഗിനൊരുങ്ങുന്നു.

ഫോറന്‍സിക് ഒരുക്കുന്ന 7th ഡേ തിരക്കഥാകൃത്തുക്കളായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്. ടൊവിനോ ചിത്രത്തില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആയാണ് എത്തുന്നത്. കേരള പോലീസിന്റെ ഫോറന്‍സിക് സയന്‍സ് ലാബിലാണ് വര്‍ക്ക് ചെയ്യുന്നത്. രണ്ട സംവിധായകരും ചേര്‍ന്ന് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.

മംമ്ത മോഹന്‍ദാസ് നായികയായെത്തുന്നു. സൈജു കുറുപ്പ്, ജിജു ജോണ്‍, റേബ മോണിക ജോണ്‍, അനില്‍ മുരളി എന്നിവരും ചിത്രത്തിലെത്തുന്നു. ക്യാമറ അഖില്‍ ജോര്‍ജ്ജ്, സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ്, കോസ്റ്റിയൂം ഡിസൈനര്‍ സമീറ സനീഷ്, ആക്ഷന്‍ ഡയറക്ടര്‍ രാജശേഖര്‍, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരാണ് അണിയറയിലുള്ളത്.

ഫോറന്‍സിക് നിര്‍മ്മിക്കുന്നത് നേവിസ് സേവിയര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്ന് ജൂവിസ് പ്രൊഡക്ഷന്‍സ്, രാജു മല്ലിയത്ത് രാഗം മൂവീസ് എന്നീ ബാനറുകളിലാണ്.