Categories
Film News

ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ സിനിമ ജൂലൈ 1ന് തുടങ്ങും

സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ജൂലൈ 1 ന് ചിത്രീകരണം ആരംഭിക്കുമെന്നറിയിച്ചുകൊണ്ട് സിനിമയുടെ ഒരു പോസ്റ്റര്‍ സംവിധായകന്‍ പുറത്തിറക്കി. എ എന്നാണ് സിനിമയുടെ പേര്. മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിര്‍മ്മാതാക്കളുടെ സംഘടന പുതിയ ചിത്രങ്ങളുടെ നിര്‍മ്മാണം തത്കാലം നീട്ടിവയ്ക്കണമെന്ന തീരുമാനമെടുത്തിരിക്കുന്ന സമയത്താണ് ലിജോയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണിന് മുമ്പ് തീര്‍ക്കാനിരുന്ന സിനിമകള്‍ ആദ്യം പൂര്‍ത്തിയാക്കാമെന്ന തീരുമാനമാണ് സംഘടന എടുത്തിട്ടുള്ളത്.

എന്നാല്‍, ചില ന്യൂജെന്‍ സംവിധായകര്‍ അവരുടെ സിനിമകള്‍ ആരംഭിച്ചിരിക്കുകയാണ്. ഫഹദ് ഫാസില്‍- മഹേഷ് നാരായണന്‍ ടീമിന്റെ പരീക്ഷണ പ്രൊജക്ട്. ഉണ്ട സംവിധായകന്‍ ഖാലിദ് റഹ്മാന്റെ രജിഷ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ എന്നിവ കഴിഞ്ഞ ദിവസം തുടങ്ങി. ഹാഗര്‍, ആഷിഖ് അബു നിര്‍മ്മിക്കുന്ന സിനിമ എന്നിവ ജൂലൈ 5ന് ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.