Categories
Film News trailer

ലിജോ ജോസ് പല്ലിശ്ശേരിയുടെ ചുരുളി ട്രയിലര്‍

ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ സിനിമ ചുരുളി ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, ജോജു ജോര്‍ജ്ജ, എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ട്രയിലര്‍ സിനിമയെ സംബന്ധിച്ച് സൂചനകള്‍ ഒന്നും നല്‍കുന്നില്ല. പോപുലര്‍ നോവലിസ്റ്റ് വിനയ് തോമസിന്റെ കഥയെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്നത് ജല്ലിക്കെട്ട് ഫെയിം ഹരീഷ് ആണ്.

അങ്കമാലി ഡയറീസ്, ഈ മ യൗ, ജല്ലിക്കെട്ട് എന്നീ സിനിമകളുടെ വന്‍ വിജയത്തിന് ശേഷം ലിജോ പല്ലിശ്ശേരിയുടെ പുതിയ സിനിമയ്ക്കായി രാജ്യമൊട്ടാകെയുള്ള സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ചുരുളി ചിത്രീകരണം 19ദിവസം കൊണ്ടാണ് സംവിധായകന്‍ പൂര്‍ത്തിയാക്കിയത്.

സിനിമയുടെ അണിയറയില്‍ സിനിമാറ്റോഗ്രാഫര്‍ മധു നീലകണ്ഠന്‍, എഡിറ്റര്‍ ദീപു ജോസഫ്, കമ്പോസര്‍ ശ്രീരാഗ് സജി, സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി എന്നിവരെത്തുന്നു. റിലീസ് പ്ലാന്‍ വ്യക്തമാക്കിയിട്ടില്ല.