സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ജല്ലിക്കെട്ട് മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിക്കൊണ്ട് കേരളത്തില്‍ മുന്നേറുകയാണ്.
അതേ സമയം, ലിജോയുടെ അടുത്ത ചിത്രം ജല്ലിക്കെട്ടിന് ശേഷമെത്തുന്നതിന് ചുഴലി എന്ന് പേരിട്ടിരിക്കുന്നു. ജല്ലിക്കെട്ടിന്റെ തിയേറ്റര്‍ റിലീസിന് മുമ്പേ തന്നെ സംവിധായകന് പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ്, സൗബിന് ഷഹീര്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. ഇടുക്കിയില്‍ സിനിമയുടെ ചിത്രീകരണം തുടരുകയാണ്.
ക്രൈം ത്രില്ലര്‍ ആയിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജല്ലിക്കെട്ട് പോലെ തന്നെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാതെയാണ് പുതിയ പ്രൊജക്ടുമൊരുങ്ങുന്നത്. ക്യാമറ ഒരുക്കുന്നത് പ്രശസ്തനായ മധു നീലകണ്ഠനാണെന്നാണ് അറിയുന്നത്.
ജല്ലിക്കെട്ട് റിലീസ് ചെയ്ത സാഹചര്യത്തില്‍ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് കരുതുന്നത്.