Categories
Film News

ജല്ലിക്കെട്ട് റിലീസിന് തയ്യാറായി, മിഡില്‍ ഈസ്റ്റ് റൈറ്റ്‌സ് സ്വന്തമാക്കി ഫാര്‍സ് ഫിലിംസ്

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ജല്ലിക്കെട്ട് കഴിഞ്ഞ ഒരുവര്‍ഷമായി ചിത്രീകരണത്തിലായിരുന്നു.മലയാളിയും അല്ലാത്തതുമായ സിനിമാപ്രേമികള്‍ ഒരു പോലെ കാത്തിരിക്കുന്ന സിനിമയാണിത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സിനിമ ഒക്ടോബറില്‍ റിലീസ് ചെയ്യും. ഫാര്‍സ് ഫിലിംസ് ചിത്രത്തിന്റെ മിഡില്‍ ഈസ്റ്റ് വിതരണാവകാശം ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട.

ഇന്ദ്രജിത് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, അനുരാഗ് കശ്യപ് തുടങ്ങിയ സെലിബ്രിറ്റികള്‍ സിനിമ അടുത്തിടെ കണ്ട് അവരുടെ നല്ല അഭിപ്രായങ്ങള്‍ അറിയിച്ചിരുന്നു. ലിജോയുടെ മുന്‍ ചിത്രങ്ങളായ അങ്കമാലി ഡയറീസ്, ഈ മയൗ എന്നിവ ദേശീയശ്രദ്ധ പിടിച്ചുപറ്റുകയും അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നുവെന്നത് ജല്ലിക്കെട്ടിന് പ്രതീക്ഷകള്‍ കൂട്ടുന്നു.

ആന്റണി വര്‍ഗ്ഗീസ്, സാബുമോന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമ എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. ലിജോയുടെ അഭിപ്രായത്തില്‍ ജല്ലിക്കെട്ട് ഒരു ആക്ഷേപഹാസ്യ സിനിമയാണ്.

സിനിമയുടെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്നതേ ഉള്ളൂ.