അങ്കമാലി ഡയറീസ്, ഈ മയൗ, ജല്ലിക്കെട്ട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. നീണ്ട ഷെഡ്യൂളുകളൊന്നുമില്ലാതെ തന്നെ സംവിധായകന് തന്റെ പുതിയ സിനിമ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചുരുളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് അറിയിച്ചത്, ചുരുളി മുഴുവന്‍ ചിത്രീകരണവും 19ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയെന്നാണ്. മുമ്പ് ലിജോ ഈമയൗ ചിത്രീകരിച്ചത് 20ദിവസമെടുത്തായിരുന്നു.
പോപുലര്‍ നോവലിസ്റ്റ് വിനയ് തോമസിന്റെ കഥയാണ് ചുരുളി. എസ് ഹരീഷ്. ജല്ലിക്കെട്ട് തിരക്കഥ ഒരുക്കിയിരിക്കുന്നു. ത്രില്ലര്‍ കഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മധു നീലകണ്ഠന് ക്യാമറ ഒരുക്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍