Categories
Film News

ബാബുരാജിന്റെ ബ്ലാക്ക് കോഫിയില്‍ കോസ്റ്റിയൂം ഡിസൈനറായി ലെന

നടനും സംവിധായകനുമായ ബാബുരാജ് മൂന്നാമത്തെ ചിത്രമൊരുക്കുകയാണ്. ബ്ലാക്ക് കോഫി ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന് പേരിട്ടിരിക്കുന്ന സിനിമ 2011ലെ സൂപ്പര്‍ഹിറ്റ് സിനിമ സാള്‍ട്ട് ആന്റ് പെപ്പറിന്റെ സ്വീകലായാണ് ഒരുക്കുന്നത്. ആഷിഖ് അബുവായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍ ഒരുക്കിയത്. അതുവരെയുണ്ടായിരുന്ന ഹിറ്റ് ചിത്രങ്ങളുടെ ഫോര്‍മുല തച്ചുടച്ച ചിത്രമായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍. ആദ്യഭാഗത്തെ കുക്ക് ബാബു – ബാബുരാജിന്റെ കഥാപാത്രം നായകന്‍ കാളിദാസും നായിക മായയും, ശ്വേതമേനോന്‍ കഥാപാത്രം, തമ്മിലുള്ള വിവാഹ ശേഷം, അവരില്‍ നിന്ന് വിട്ടു പോരുകയാണ്. ബാബുരാജ് കുക്ക് ബാബുവായി തന്നെയാണ് രണ്ടാംഭാഗത്തില്‍ എത്തുന്നത്.

പുതിയ ഭാഗത്തും ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി എന്നിവരെത്തുന്നുണ്ട്. ഇവരെ കൂടാതെ സണ്ണി വെയ്ന്‍, ലെന, ഓവിയ, രചന നാരായണന്‍കുട്ടി എന്നിവരുമുണ്ട് പ്രധാന കഥാപാത്രങ്ങളായി. ഓവിയ അമേരിക്കന്‍ മലയാളിയായ സിനിമാതാരമായെത്തുന്നു. ഇവരുടെ റൂം മേറ്റ്്‌സ് ആയാണ് ലെന, രചന, ഓര്‍മ്മ എന്നിവര്‍. ലെന കോസ്റ്റിയൂം ഡിസൈനറാണ്.

ബിജിപാല്‍ സംഗീതം ഒരുക്കുന്നു.റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരാണ് ഗാനരചന. ഓര്‍മ്മ ബോസിന്റേതാണ് കഥ.തിരക്കഥ സംവിധായകന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.സജീഷ് മഞ്ചേരി നിര്‍മ്മിക്കുന്ന സിനിമ ഓണത്തിന് തിയേറ്ററുകളിലേക്കെത്തും.

ബാബുരാജ് മുമ്പ് മനുഷ്യമൃഗം, ബ്ലാക്ക് ഡാലിയ എന്നീ രണ്ട് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടും ക്രൈം ഡ്രാമകളായിരുന്നു.