Categories
Film News

ഇന്ത്യന്‍ സിനിമയില്‍ നിന്നും പ്രധാനതാരങ്ങള്‍ ആര്‍എസ് വിമലിന്റെ ധര്‍മ്മരാജ്യത്തിലെത്തും

സംവിധായകന്‍ ആര്‍എസ് വിമല്‍ കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ രാജവംശത്തെ ആസ്പദമാക്കി ഒരുക്കുന്ന തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ധര്‍മ്മരാജ്യ എന്ന് പേരിട്ടിരിക്കുന്ന സിനിമ റിയല്‍ ലൈഫ് ഹീറോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. വിവിധ ഭാഷകളിലായി ഒരുക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളില്‍.

മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആയിരിക്കും സിനിമയില്‍ നായകനാകുന്നത്. മള്‍ട്ടിലിംഗ്വല്‍ സിനിമയായതിനാല്‍, ഇന്ത്യന്‍ സിനിമയിലെ, ബോളിവുഡില്‍ നിന്നുള്‍പ്പെടെയുള്ള ലീഡിംഗ് താരങ്ങള്‍ ധര്‍മ്മരാജ്യത്തിലെത്തും. പുതിയ ടെക്‌നോളജി ഉപയോഗിച്ചൊരുക്കുന്ന സിനിമ ഇന്ത്യയില്‍ ആദ്യത്തേതായിരിക്കും. പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സ് സിനിമ നിര്‍മ്മിക്കുന്നു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആര്‍എസ് വിമല്‍ ഒരു ബിഗ് സ്‌കെയില്‍ സിനിമയുടെ ജോലിയിലായിരുന്നു. വിക്രമിനെ നായകനാക്കി മഹാഭാരതത്തിലെ കര്‍ണ്ണന്റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ. സിനിമയുടെ ചിത്രീകരണം തുടങ്ങിവയ്ക്കുകയും ചെയ്തിട്ടുണ്ട്.