Categories
Film News

പൃഥ്വിരാജ് ചിത്രം 9ലെ ‘വിചാരമോ’ ഗാനം

വിചാരമോ എന്ന് തുടങ്ങുന്ന പൃഥ്വിയുടെ അടുത്തിടെ റിലീസ് ചെയ്ത 9ലെ ഗാനം, വരികളും സംഗീതവും ഒരുപോലെ നമ്മെ എല്ലാം മറന്ന് പാട്ടില്‍ ലയിപ്പിക്കും. സിനിമ റിലീസ് ചെയ്ത ദിവസം തന്നെ അണിയറക്കാര്‍ ഗാനവും റിലീസ് ചെയ്തു.നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ് ജീനസ് മുഹമ്മദ് ചിത്രം 9.


ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സിനിമ. പാശ്ചാത്യസിനിമകളുടെ ചിത്രീകരണരീതിയാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്.

പൃഥ്വിരാജ് നായകനാകുന്ന 9 സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ആണ്. ആല്‍ബര്‍ട്ട് എന്ന കഥാപാത്രത്തെയാണ് നായകന്‍ പൃഥ്വി അവതരിപ്പിക്കുന്നത്. പ്രകാശ് രാജ് ചിത്രത്തില്‍ ഡോ.ഇനായത്ത് അലി ഖാന്‍ എന്ന കഥാപാത്രമായെത്തുന്നു. വാമിഖ ഗബ്ബി, എവ എന്ന കഥാപാത്രമാവുന്നു. സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണലും പൃഥ്വിരാജിന്റെ സ്വന്തം നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

സംവിധായകന്റെ മുന്‍ സിനിമകള്‍ ദുല്‍ഖര്‍ സല്‍മാന്‍ നിത്യ മേനോന്‍ എന്നിവര്‍ നായകനും നായികയുമായെത്തിയ 100 ഡെയ്‌സ് ഓഫ് ലവ് ആണ്. മംമ്ത മോഹന്‍ദാസ്, വാമിഖ ഗബ്ബി, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. അഭിനന്ദന്‍ രാമാനുജം ആണ് സിനിമാറ്റോഗ്രാഫി.