Categories
Film News

സൗബിൻ ഷ​ഹീർ – ലാൽ ജോസ് സിനിമ മ്യാവൂ ട്രയിലർ

ലാൽ ജോസിന്റെ പുതിയ സിനിമ മ്യാവൂ , സൗബിൻ ഷഹീർ – മംമ്ത മോഹൻദാസ് ടീം പ്രധാന കഥാപാത്രമാകുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. അണിയറക്കാർ അടുത്തിടെ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തു. യുഎഇയിൽ ചിത്രീകരിച്ച സിനിമയിൽ ദസ്തകീർ എന്ന കഥാപാത്രമായി സൗബിൻ എത്തുന്നു. മംമ്ത മോഹൻദാസ് അദ്ദേഹത്തിന്റെ ഭാര്യ സുലു ആയെത്തുന്നു. മൂന്ന് കുട്ടികളുണ്ട്. കുടുംബ സിനിമയാണെന്നാണ് ട്രയിലർ നൽകുന്ന സൂചനകൾ.

ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്നു. സംവിധായകൻ തിരക്കഥാക്കൃത്തും നാലാമത്തെ തവണയാണ് ഒരുമിക്കുന്നത്. അറബിക്കഥ, ഡയമണ്ട് നക്ലേസ്, വിക്രമാദിത്യൻ എന്നിവയായിരുന്നു മുൻ സിനിമകൾ. ആദ്യരണ്ട് സിനിമകളും ദുബായ് മലയാളികളുടെ കഥയായിരുന്നു പറഞ്ഞത്. മ്യാവൂ എൻആർഐ മലയാളികളും എത്തുന്നു.

അജ്മൽ സാബു ഛായാ​ഗ്രഹണം , എഡിറ്റിം​ഗ് രഞ്ജൻ എബ്രഹാം, ജസ്റ്റിൻ വർ​ഗ്​ഗീസ് സം​ഗീതസംവിധാനം എന്നിവരാണ് അണിയറയിൽ . തോമസ് തിരുവല്ല സിനിമ നിർമ്മിക്കുന്നു.