നടനും എഴുത്തുകാരനുമായ ലാല്‍ റാംജി റാവു സ്പീക്കിംഗ്, ഗോഡ്ഫാദര്, ഇന്‍ ഹരിഹര്‍ നഗര്‍, തുടങ്ങിയ തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ താരം തന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ജീനിന്റെ പുതിയ സിനിമ ഡ്രൈവിംഗ് ലൈസന്‍സ് കഴിഞ്ഞ ആഴ്ച തിയേറ്ററുകളിലെത്തിയിരുന്നു. നല്ല പ്രതികരണങ്ങളോടെ ചിത്രം തുടരുകയാണ്. യുവസംവിധായകന് തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സുനാമി.
സിനിമ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ്. ജീനിന്റെ അച്ഛന് ലാല്‍ കഥയും തിരക്കഥയും ഒരുക്കുന്നു. ഹണീ ബീ സീരീസിനും ഇരുവരും മുമ്പ് ഒന്നിച്ചിട്ടുണ്ട്. എന്നാല്‍ ലാല്‍ നടനായായിരുന്നു. ഇത്തവണ തിരക്കഥാകൃത്തായാണെത്തുന്നത്. സുനാമി നിര്‍മ്മിക്കുന്നത് അലന് ആന്റണി, പാണ്ട ഡാഡ് പ്രൊഡക്ഷന്‍സ് ബാനറിലാണ്. അജു വര്‍ഗ്ഗീസ് ചിത്രത്തിലുണ്ടാവുമെന്നറിയിച്ചതല്ലാതെ മറ്റുവിവരങ്ങള്‍ ലഭ്യമല്ല.