മൂന്നുമാസങ്ങള്‍ക്ക് ശേഷം, മലയാളസിനിമ പതിയെ ചിത്രീകരണതിരക്കുകളിലേക്കെത്തുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍, ഡബ്ബിംഗ് വര്‍ക്കുകള്‍ കുറച്ചുനാളുകള്‍ക്ക് മുമ്പെ ആരംഭിച്ചിരുന്നുവെങ്കിലും ചിത്രീകരണം തുടങ്ങുന്ന കാര്യത്തില്‍ ചില അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. സുനാമി ടീം ആണ് ആദ്യമായി ചിത്രീകരണം തുടര്‍ന്നത്.
അച്ഛനും മകനും ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. അജു വര്‍ഗ്ഗീസ്, ബാലു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ്, എന്നിവരാണ് മറ്റുതാരങ്ങള്‍. കൊച്ചിയില്‍ 50അംഗടീമിനെ വച്ച് ചിത്രീകറണം തുടങ്ങിയിരിക്കുന്നു. ഗവണ്മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള ആരോഗ്യപ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ടീം ചിത്രീകരണം തുടരുന്നത്.
ജീന്‍ പോള്‍ ലാല്‍ അഥവാ ലാല്‍ ജൂനിയര്‍ തന്റെ കഴിഞ്ഞ സിനിമ ഡ്രൈവിംഗ് ലൈസന്‍സ് വിജയത്തിന് ശേഷം ഒരുക്കുന്ന സിനിമയാണിത്. അദ്ദേഹത്തിന്റെ അച്ഛന് ലാല്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നാണ് അറിയുന്നത്.
പാണ്ട ഡാഡ് പ്രൊഡക്ഷന്‍ ബാനറില്‍ അല്ലന് ആന്റണി സിനിമ അവതരിപ്പിക്കുന്നു.